
തൃപ്പൂണിത്തുറ: എസ്.എൻ.ഡി.പി യോഗം കെ.ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ 3119 -ാം നമ്പർ കിഴക്കും ഭാഗം ശാഖയുടെ വാർഷിക പൊതുയോഗം യൂണിയൻ പ്രസിഡന്റ് ഇ.ഡി. പ്രകാശൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി അഡ്വ. എസ്.ഡി സുരേഷ് ബാബുവിന്റെ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി റെജിമോൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. പൊതു ധാരണയിലൂടെ ഒരു ഭരണസമിതിയെ തിരഞ്ഞെടുക്കാൻ കഴിയാതെ വന്ന സാഹചര്യത്തിൽ ശ്രീനാരായണ ഗുരുജയന്തി ആഘോഷങ്ങളും സമാധി ദിനാചാരണ ചടങ്ങുകളും നടത്തുന്നതിനായി മുൻ പ്രസിഡന്റ് പി.ടി. ദിനേശന്റെ നേതൃത്വത്തിൽ വി.എൻ. രാമചന്ദ്രൻ, ഷാജി പന്തലാട്ടു കുഴി, സജിമോൻ കെ.ടി, സുമി മോൾ, ഇന്ദു ബാബു, ഗിരിജ സാബു, മല്ലിക ഗോപാലൻ, ജയപ്രഭ എന്നിവരടങ്ങുന്ന താത്കാലിക അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്ക് രൂപം നൽകി. യോഗത്തിൽ ശാഖാ പ്രസിഡന്റ് പി.കെ. മനോജ് , രഞ്ജിത് രാജപ്പൻ, ധന്യ പുരുഷോത്തമൻ, അഭിലാഷ് രാമൻകുട്ടി, ഗൗതം സുരേഷ് ബാബു, അമ്മിണികുട്ടി വി.എൻ. രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.