p

കൊച്ചി: സിനിമാരംഗത്തെ മുഴുവൻ സംഘടനകളുടെയും ഭാരവാഹികൾ പങ്കെടുക്കുന്ന യോഗം ഈമാസം കൊച്ചിയിൽ ചേരും. സിനിമാമേഖല നേരിടുന്ന പ്രതിസന്ധി ചർച്ചചെയ്യുന്നതിനാണ് യോഗം. താരസംഘടനയായ അമ്മ, സാങ്കേതികപ്രവർത്തകരുടെ ഫെഫ്‌ക, സിനിമയിലെ വനിതകളുടെ കൂട്ടായ്‌മ ഭാരവാഹികളും കേരള ഫിലിംചേംബർ വിളിച്ചുചേർക്കുന്ന യോഗത്തിൽ പങ്കെടുക്കും. തീയതിയും സമയവും ഇന്ന് തീരുമാനിക്കുമെന്ന് ചേംബർ പ്രസിഡന്റ് ജി. സുരേഷ്‌കുമാർ പറഞ്ഞു.

താരങ്ങളുടെയും സാങ്കേതികപ്രവർത്തകരുടെയും പ്രതിഫലം വർദ്ധന, ഒ.ടി.ടി പ്രദർശനം, തിയേറ്ററുകളുടെ പ്രതിസന്ധി, ഷൂട്ടിംഗ് ലൊക്കേഷനിലെ അച്ചടക്കം തുടങ്ങിയവയാണ് യോഗത്തിൽ ചർച്ചചെയ്യുക.