ആലുവ: പെരിയാറിൽ നീർനായശല്യം രൂക്ഷമായതോടെ ജനം ഭീതിയിലായി. പെരിയാറിൽ അലക്കാനും കുളിക്കാനുമെത്തുന്നവരാണ് ഏറെ ഭീതിയിലായത്. കഴിഞ്ഞദിവസം പെരിയാറിൽ മണപ്പുറം ഭാഗത്ത് ഒരേസമയം മൂന്ന് നീർനായയെ കണ്ടിരുന്നു. വർഷക്കാലമായതോടെ മലയോര മേഖലയിൽ നിന്നാണ് നീർനായ എത്തുന്നത്. വർഷങ്ങൾക്കുമുമ്പ് പെരിയാറിൽ കുളിക്കാനിറങ്ങിയവരെ നീർനായ കടിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കുറച്ചുകാലത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും നീർനായ ശല്യം.