shanthigiri
ശാന്തിഗിരി നവപൂജിതം ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഏരിയസമ്മേളനം ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ശാന്തിഗിരി ആശ്രമ സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരു ലോകത്തെ പഠിപ്പിച്ചത് മാനവികതയുടെയും ആത്മീയതയുടെയും പുതിയ പാഠങ്ങളാണെന്ന് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി പറഞ്ഞു. ശാന്തിഗിരി ആശ്രമത്തിലെ 96- ാമത് നവപൂജിതം ആഘോഷത്തോടനുബന്ധിച്ച് പാലാരിവട്ടത്ത് ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആത്മീയതയിൽ വിഭാഗീയതകൾക്ക് സ്ഥാനമില്ലെന്നും ജാതിക്കും മതത്തിനും വർണവർഗ വ്യത്യാസങ്ങൾക്കും അതീതമായ ചിന്തയാണ് ശാന്തിഗിരി ലോകത്തിന് പകർന്നുനൽകുന്നതെന്നും സ്വാമി പറഞ്ഞു. സ്വാമി സ്‌നേഹാത്മ, സ്വാമി ചിത്തശുദ്ധൻ, സ്വാമി തനിമോഹനൻ, സ്വാമി ജനസമ്മതൻ, സ്വാമി മുക്തചിത്തൻ, സ്വാമി മധുരനാഥൻ, ജനനി പൂജ, ജനനി വിനയ, ജനനി നിത്യരൂപ, ആശ്രമം ഉപദേശകസമിതി അംഗങ്ങളായ അഡ്വ.കെ.സി. സന്തോഷ്‌കുമാർ, ആർ. സതീശൻ, ഡോ. കിഷോർരാജ്, ക്യാപ്ടൻ കെ. മോഹൻദാസ്, പി.കെ. വേണുഗോപാൽ എന്നിവർ സംസാരിച്ചു.