കൊച്ചി: മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാപ്പുപറയണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ആവശ്യപ്പെട്ടു. പ്രതിഷേധങ്ങൾ സമാധാനപരമായാണ് നടത്തുന്നതെന്ന് പറയുന്ന പ്രതിപക്ഷനേതാവ് നിരവധി കേസുകളിലെ പ്രതിയെ മുഖ്യമന്ത്രിയെ ആക്രമിക്കാൻ നിയോഗിച്ചത് ആരാണെന്ന് വ്യക്തമാക്കണം.

സംഭവം നടന്നിട്ട് ആക്രമണത്തെ തള്ളിപ്പറയാനോ നടപടി എടുക്കാനോ നേതൃത്വം തയ്യാറായിട്ടില്ല. ദിവസവും രണ്ടുനേരം വാർത്താസമ്മേളനം നടത്തുന്ന പ്രതിപക്ഷ നേതാവ് മൗനം പാലിക്കുകയാണെന്ന് മോഹനൻ ആരോപിച്ചു.