
ഫോർട്ടുകൊച്ചി: മെഹഫിൽ ഓർക്കസ്ട്രയുടെയും ഫ്രണ്ട്സ് സ്പോട്സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ റാഫി നൈറ്റ് സംഘടിപ്പിച്ചു. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് അക്ബർ ബാദുഷ ഉദ്ഘാടനം ചെയ്തു.
മെഹഫിൽ ഓർക്കസ്ട്ര പ്രസിഡന്റ് കെ.എച്ച്.അൻവർ അദ്ധ്യക്ഷത വഹിച്ചു. കൊച്ചി മുസരിസ് ബിനാലെ ഫൗണ്ടേഷൻ കോ- ഓർഡിനേറ്റർ ബോണി തോമസ് മുഹമ്മദ് റാഫി അനുസ്മരണം നടത്തി . ടി. വൈ .അഷറഫ് , യഹിയ അസീസ് ,നൗഷാദ് ,സാദിഖ് ഫോർട്ടുകൊച്ചി ,അൽക്ക അഷ്ക്കർ ,ഷിഫാന ,മെഹ്താബ് അസീം ,സലീം ,ജോസ് ,കെ .ബി .ഉമ്മർ ,ഷാജി , അന്ന ഷബീർ എന്നിവർ ഗാനങ്ങൾ ആലപിച്ചു . കൊച്ചി നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. അഷറഫ് ,സംഗീത സംവിധായകൻ ആർ .എ .ബഷീർ ,എഴുത്തുകാരൻ എം.എം.സലീം എന്നിവരെ ചടങ്ങിൽ ആദരിച്ചു . കൗൺസിലർ ആന്റണി കുരീത്തറ ,വി .എസ്. ഷിഹാബുദ്ധീൻ , ഹംസക്കോയ , പ്രൊഫ. ഷരീഫ് അലി സർ ,സലീം ഷുക്കൂർ , മുഹമ്മദ് അബ്ബാസ് ,കെ.എം.ഹസൻ ,ഷൈജു ഇരട്ടകുളം എന്നിവർ സംസാരിച്ചു.