കാലടി: തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ കർക്കടകമാസത്തിലെ മഹാഗണപതി ഹോമം ഇന്ന് നടത്തും. ഉഷപൂജ രാവിലെ 5.30 മുതൽ 6 വരേയും 6 മുതൽ മഹാഗണപതി ഹോമവും 6.15ന് ഔഷധസേവയും നടത്തും. രാവിലെ 8.30 മുതൽ ഔഷധക്കഞ്ഞി വിതരണവും ഉണ്ടായിരിക്കുമെന്ന് പ്രസിഡന്റ് എം.കെ. കലാധരൻ, സെക്രട്ടറി കെ.എ. പ്രസൂൺകുമാർ എന്നിവർ പറഞ്ഞു.