നെയ്യാറ്റിൻകര: കണ്ണറ ഭഗവതിക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠയും മഹാകുംഭാഭിഷേകവും 6 മുതൽ 9 വരെ. തന്ത്രി കൊടുങ്ങാനൂർ ശ്രീപത്മത്തിൽ അനന്തകൃഷ്ണൻപോറ്റി, വേളിക്കാട്ട് ശ്രീകാന്ത് പോറ്റി, മേൽശാന്തി അനന്തപോറ്റി എന്നിവർ മുഖ്യകാർമികത്വം വഹിക്കും. 6ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, സ്വയംവരഹോമം, മഹാമൃത്യഞ്ജയഹോമം, ഉഷഃപൂജ. രണ്ടാദിനമായ 7ന് രാവിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമം, തിലഹവനം, സായൂജ്യപൂജ. 8ന് രാവിലെ മഹാഗണപതി ഹോമത്തിന് ശേഷം ജലദ്രോണിപൂജ,ജീവകലശ പൂജ, ബ്രഹ്മകലശ പൂജ, നിദ്ര കലശപൂജ, ജീവകലശാദികൾ ശയ്യയിലേയ്ക്ക് എഴുന്നെള്ളിപ്പ് എന്നിവ ഉണ്ടാകും. 9ന് രാവിലെ മഹാഗണപതി ഹോമത്തിന് ശേഷം 7ന് കലശാദികൾ ശ്രീലകത്തേക്ക് എഴുന്നെള്ളിച്ച് ജീവകലശാഭിഷേകം.തുടർന്ന് പുനഃപ്രതിഷ്ഠയും ഭഗവതിക്കും ഗണപതിക്കും അഷ്ടബന്ധവും മഹാകുംഭാഭിഷേകവും ഉപദേവാലയങ്ങളിൽ കലശാഭിഷേകവും. സമൂഹപൊങ്കാല, അന്നദാനം, മല്ലൻ കരിങ്കാളിക്ക് മംഗള ഗുരുസിയോടെ ചടങ്ങുകൾ സമാപിക്കും.