തിരുവനന്തപുരം : മണക്കാട് കുര്യാത്തി ആനന്ദനിലയത്തിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് ഞായറാഴ്ച്ച രാവിലെ 8 മുതൽ ഒരു മണിവരെ നടക്കും. ലയൺസ് ക്ലബ് ഒഫ് ട്രിവാൻഡ്രം ഇംപാക്ട്,​ കുര്യാത്തി ആനന്ദനിലയം അനാഥമന്ദിരം,​തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രി,​ജില്ലാ അന്ധതാ നിവാരണ കേന്ദ്രം എന്നിവ സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ലയൺസ് ക്ലബ് ഡിസ്ട്രികറ്റ് വൈസ് പ്രസിഡന്റ് ലയൺ എം.ജെ.എഫ്. വഹാബ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും.ലയൺസ് ക്ലബ് ഒഫ് ട്രിവാൻഡ്രം ഇംപാക്ട് പ്രസിഡന്റ് ലയൺ ബിജു ജോർജ്ജ് അദ്ധ്യക്ഷത വഹിക്കും.ആറ്റുകാൽ ടെംബിൾ ട്രസ്റ്റ് ചെയർപേഴ്സൺ എ.ഗീതാകുമാരി മുഖ്യാതിഥിയാകും. ആനന്ദനിലയം സെക്രട്ടറി ശശി കുര്യാത്തി,​ആനന്ദനിലയം പ്രസിഡന്റ് വി.രാജലക്ഷ്മി,​അരവിന്ദ് ആശുപത്രിയിലെ ഡോ. രാധാകൃഷ്ണൻ എന്നിവർ സംസാരിക്കും.