sadhana

ലക‌്നൗ: സമാജ്വാദി പാർട്ടി നേതാവ് മുലായംസിംഗ് യാദവിന്റെ ഭാര്യ സാധന യാദവ് (62)​ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. ശ്വാസകോശ അണുബാധയെ തുടർന്ന് മൂന്ന് മാസമായി മെദാന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മരണസമയത്ത് മുലായം സിംഗ് യാദവ് ഡൽഹിയിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. മുലായം സിംഗ് യാദവിന്റെ രണ്ടാമത്തെ ഭാര്യയാണ് സാധന. അദ്ദേഹത്തിന്റെ ആദ്യ ഭാര്യയും സമാജ് വാദി പാ‌ർട്ടി നേതാവ് അഖിലേഷ് യാദവിന്റെ അമ്മയുമായ മാലതി ദേവി 2003ലാണ് മരിച്ചത്. സംസ്കാര ചടങ്ങുകൾക്കായി മൃതദേഹം ലക്‌നൗവിലേക്ക് കൊണ്ടുപോകും.