തിരുവനന്തപുരം: ദേവരാഗപുരം ദേവരാജൻ മാസ്റ്റർ മെമ്മോറിയൽ ട്രസ്റ്റും ഭാരത് ഭവനും സംയുക്തമായി സംഘടിപ്പിച്ച പ്രഥമ പൂവച്ചൽ ഖാദർ രചനാപുരസ്‌കാരം കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദിന് കവി പ്രഭാവർമ്മ നൽകി. സാസ്കാരിക വകുപ്പ് മുൻ ഡയറക്ടർ ടി.ആർ. സദാശിവൻ നായർ അദ്ധ്യക്ഷത വഹിച്ചു. സതീഷ് രാമചന്ദ്രൻ, സംവിധായകൻ പാമ്പള്ളി, പൂവച്ചൽ ഖാദറിന്റെ ജ്യേഷ്ഠൻ മുഹമ്മദ് ഹനീഫാ, പണ്ഡിറ്റ് രമേഷ് നാരായണൻ, പ്രമോദ് പയ്യന്നൂർ, പ്രസ് ക്ളബ് പ്രസിഡന്റ് എം. രാധാകൃഷ്ണൻ, സബീർ തിരുമല എന്നിവർ സംസാരിച്ചു. ഗോപകുമാർ സാഹിതി സ്വാഗതവും ദയാ രവീന്ദ്രൻ നന്ദിയും പറഞ്ഞു. തുടർന്ന് പൂവച്ചൽ ഖാദർ ഗാനാഞ്ജലിയും നടന്നു.