1
എ.സുരേഷ് കുമാർ

തി​രു​വ​ന​ന്ത​പു​രം​ ​:​ ​മി​സ്റ്റ​ർ​ ​ഏ​ഷ്യാ​ ​പ​ട്ടം​ ​ഇ​ന്ത്യ​ൻ​ ​മ​ണ്ണി​ലേ​ക്ക് ​കൊ​ണ്ടു​വ​രാ​നു​ള്ള​ ​പ​ണി​പ്പു​ര​യി​ലാ​ണ് 59​കാ​ര​നാ​യ​ ​കൊ​ല്ലം​ ​സ്വ​ദേ​ശി​യാ​യ​ ​ബോ​ഡി​ ​ബി​ൽ​‌​ഡ​ർ​ ​എ.​സു​രേ​ഷ് ​കു​മാ​ർ.​ 2020​ ​-​ 21​ ​ൽ​ ​പോ​ണ്ടി​ച്ചേ​രി​യി​ൽ​ ​ന​ട​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ ​മി​സ്റ്റർ​ ​ഇ​ന്ത്യ​യാ​യ​ ​സു​രേ​ഷ് ​കു​മാ​‌​ർ​ ​21​ ​വ​രെ​ ​മാ​ലി​ദ്വീ​പി​ൽ​ ​ന​ട​ക്കു​ന്ന​ ​മി​സ്റ്റ​ർ​ ​ഏ​ഷ്യ​ ​ചാ​മ്പ്യ​ൻ​ഷി​പ്പി​ലാണ്​ ​മ​ത്സ​രി​ക്കുന്നത്.​

1987​ ​ൽ​ ​കെ.​എ​സ്.​ആ​‌​ർ.​ടി.​സി.​ ​ക​ണ്ട​ക്ട​റാ​യ​തി​നു​ ​ശേ​ഷം​ ​മി​സ്റ്റ​ർ​ ​ഇ​ര​വി​പു​രം,​ ​മി​സ്റ്റ​ർ​ ​കൊ​ല്ലം,​മി​സ്റ്റ​ർ​ ​കേ​ര​ള​ ​എ​ന്നീ​ ​പ​ട്ട​ങ്ങ​ൾ​ ​നേ​ടി​യ​ ​സുരേഷ് കുമാർ 2020​ ​ൽ​ ​ഇ​ൻ​സ്പെ​ക​ട​റാ​യി​ ​വി​ര​മി​ച്ച​ ​ശേ​ഷ​മാ​ണ് ​മി​സ്റ്റ​ർ​ ​ഇ​ന്ത്യ​യാ​കു​ന്നു​ത്.​ ​സാ​ധാ​ര​ണ​ ​ദി​വ​സേ​ന​ 2​ ​മ​ണി​ക്കൂ​ർ​ ​ജി​മ്മി​ൽ​ ​ചി​ല​വ​ഴി​ക്കു​ന്ന​ ​സു​രേ​ഷ് ​മ​ത്സ​രം​ ​അ​ടു​ക്കു​ന്ന​തോ​ടെ​ ​ദി​വ​സ​വും​ 6​ ​മ​ണി​ക്കൂ​ർ​ ​വ​ർ​ക്കൗ​ട്ട് ​ചെ​യ്യു​ന്ന​തി​നൊ​പ്പം​ 40​ ​മു​ട്ട​യു​ടെ​ ​വെ​ള്ള​യും​ ​മു​ക്കാ​ൽ​ ​കി​ലോ​ ​കോ​ഴി​ ​ഇ​റ​ച്ചി​യും​ ​ക​ഴി​ക്കും.
തു​ട​ക്ക​ക്കാ​ലത്ത് ​ക​ന​മു​ള്ള​ ​ഇ​രു​മ്പ് ​ക​മ്പി​ക​ൾ​ ​മാ​ത്ര​മാ​യി​രു​ന്നു​ ​വ​ർ​ക്കൗ​ട്ട് ​ചെ​യ്യാ​നാ​യി​ ​ല​ഭി​ച്ചി​രു​ന്ന​ത്.​ ​ആ​ ​സ​മ​യ​ത്തു​ ​കൂ​ടെ​ ​വ​ന്ന​ ​സു​ഹൃ​ത്തു​ക്ക​ൾ​ ​പി​ൻ​വ​ലി​ഞ്ഞെ​ങ്കി​ലും​ ​സു​രേ​ഷ് ​പി​ന്മാ​റി​യി​ല്ല.​ 1985​ ​മു​ത​ൽ​ 2022​ ​വ​രെ​യു​ള്ള​ ​കാ​ല​ഘ​ട്ട​ത്തി​ൽ​ ​ജി​മ്മു​ക​ളും​ ​ഉ​പ​ക​ര​ണ​ങ്ങ​ളും​ ​വ​ർ​ക്കൗ​ട്ട് ​രീ​തി​ക​ളും​ ​വ​ലി​യ​ ​രീ​തി​യി​ൽ​ ​മാ​റി​യ​താ​യും​ ​ക​ഴി​ഞ്ഞ​ ​അ​ഞ്ചു​ ​വ​ർ​ഷ​ക്കാ​ല​യ​ള​വി​ൽ​ ​ബോ​ഡി​ ​ബി​ൽ​ഡിം​ഗ് ​മേ​ഖ​ല​യി​ൽ​ ​സ്ത്രീ​ക​ളു​ടെ​ ​സാ​ന്നി​ദ്ധ്യം​ ​വ​ർ​ദ്ധി​ച്ച​താ​യും​ ​സു​രേ​ഷ് ​പ​റ​യു​ന്നു.​ ​കൊ​വി​ഡ് ​കാ​ല​ത്തും​ ​കൂ​ടെ​യു​ള്ള​ ​സു​ഹൃ​ത്തു​ക്ക​ളു​മാ​യി​ ​അ​ക​ലം​ ​പാ​ലി​ച്ചു​ ​വ​ർ​ക്കൗ​ട്ട് ​ചെ​യ്തി​രു​ന്നു.​ ​
ഭാ​ര്യ​ ​മി​നി​യും​ ​മ​ക്ക​ളാ​യ​ ​അ​ന​ന്ത​കൃ​ഷ്ണ​നും​ ​ശ്രു​തി​യും​ ​വ​ലി​യ​ ​പിന്തുണയാണ് ന​ൽ​കു​ന്ന​ത്.​ ​അ​ച്ഛ​ന്റെ​ ​പാ​ത​ ​പി​ന്തു​ട​ർ​ന്ന​ ​മ​ക​ൻ​ ​ദു​ബാ​യി​ൽ​ ​ബോ​ഡി​ ​ബി​ൽ​‌​ഡിം​ഗ് ​ട്രെ​യി​ന​റാ​ണ്.​കൃ​ത്യ​മാ​യ​ ​പ​രി​ശീ​ല​ന​വും​ ​വി​ട്ടു​വീ​ഴ​ച്ച​യി​ല്ലാ​ത്ത​ ​ആ​ഹാ​ര​ക്ര​മ​വു​മാ​ണ് ​സുരേഷ് കുമാറി​ന്റെ​ ​ആ​രോ​ഗ്യ​ ​ര​ഹ​സ്യം.​ ​ബോ​ഡി​ ​ബി​ൽ​ഡിം​ഗിലേക്ക് ​കടന്നുവരുന്നവർക്ക് ​പ്ര​ചേ​ദ​നാ​മാ​കാ​ൻ​ ​ക​ഴി​യു​ന്ന​തി​ൽ​ ​സ​ന്തോ​ഷ​മു​ണ്ടെ​ന്ന്​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.