തിരുവനന്തപുരം: കെ.എസ്.ഇ.ബി കരാർ ജീവനക്കാരെ ഉടൻ സ്ഥിരപ്പെടുത്തണമെന്ന് കെ.എസ്.ഇ.ബി കരാർ തൊഴിലാളി ഫെ‌ഡറേഷൻ പ്രസിഡന്റ് അഡ്വ.ടി.എൽ.ശ്രീറാം ആവശ്യപ്പെട്ടു. സുപ്രീംകോടതി അംഗീകരിച്ച കരാർ ലൈൻവർക്കർമാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് കെ.കെ.ടി.എഫ് സെക്രട്ടേറിയറ്റിന് മുന്നിൽ തുടങ്ങിയ ദ്വിദിന ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റാങ്ക് ലിസ്റ്റിൽ അവശേഷിക്കുന്നവർക്ക് നിയമനം നടത്താതെ താത്കാലിക നിയമനം നടത്തുന്നത് അനീതിയാണെന്നും അദ്ദേഹം പറഞ്ഞു.

ഓർഗനൈസിംഗ് സെക്രട്ടറി എസ്.അനിൽകുമാർ, ജനറൽ സെക്രട്ടറി ഇ.അബ്ദുൾ ലത്തീഫ്, വൈസ് പ്രസിഡന്റുമാരായ വി.ജോർജ്, സി.കെ കരുണാകരൻ, സംസ്ഥാന സെക്രട്ടറിമാരായ മേലൂർ ജയേഷ്, ജെ.ജയഘോഷ് എന്നിവർ സംസാരിച്ചു.