
വർക്കല: പൊതുവിദ്യാഭ്യാസ വകുപ്പും ആരോഗ്യ വകുപ്പും സമഗ്ര ശിക്ഷാ കേരളയുമായി ചേർന്ന് ഭിന്നശേഷി കുട്ടികൾക്കുള്ള വൈദ്യ പരിശോധന ക്യാമ്പ് നടത്തി.വർക്കല നഗരസഭ ചെയർമാൻ കെ.എം.ലാജി ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് അംഗം വി. പ്രിയദർശിനി അദ്ധ്യക്ഷത വഹിച്ചു.വർക്കല താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ.ബിജു നെൽസൻ,ജില്ലാ പഞ്ചായത്തംഗം ഗീത നസീർ, സമഗ്ര ശിക്ഷാ കേരള ജില്ലാ പ്രോജക്ട് ഓഫീസർ ബി. ശ്രീകുമാരൻ, വാർഡ് കൗൺസിലർ അനിൽകുമാർ, വർക്കല ബി. പി. സി ദിനിൽ കെ. എസ്, കിളിമാനൂർ ബി. പി. സി ആർ. സാബു, എന്നിവർ സംസാരിച്ചു.കിളിമാനൂർ വർക്കല ബി. ആർ. സി. പരിധിയിലെ ചലന - കേഴ്‌വി പരിമിതി നേരിടുന്ന 57 കുട്ടികളുടെ വൈദ്യ പരിശോധന വർക്കല താലൂക്ക് ആശുപത്രിയിൽ നടത്തി. ക്യാമ്പിനോടനുബന്ധിച്ച് റൈസിംഗ് സ്റ്റാർ ക്രിക്കറ്റ് ക്ലബ് വർക്കലയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ഭക്ഷണക്കിറ്റുകളും വിതരണം ചെയ്തു.