തിരുവനന്തപുരം:രക്തസാക്ഷിത്വം വഹിച്ച ഇടുക്കി എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥി ധീരജിന്റേത് ഇരന്ന് വാങ്ങിയ മരണമെന്ന കെ.സുധാകരന്റെ പ്രസ്താവന അക്രമങ്ങൾക്ക് വഴിയൊരുക്കുന്നതാണെന്ന് എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ഗോകുൽ ഗോപിനാഥ്. കെ.സുധാകരന്റെ ഈ പ്രസ്താവനയ്ക്കെതിരെ യൂണിവേഴ്സിറ്റി കോളേജിനു മുന്നിൽ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് ജോബിൻ ജോസ് അദ്ധ്യക്ഷത വഹിച്ചു. കേരള യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ എം.നസീം, സംസ്ഥാന കമ്മിറ്റി അംഗം ശില്പ.എസ്.കെ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കാർത്തിക് പ്രസാദ്, എം.ആർ.ബിപിൻ, മനേഷ്, നന്ദു എന്നിവർ സംസാരിച്ചു.