
ന്യൂഡൽഹി: അഴിമതിക്കേസിൽ ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെതിരെ സി.ബി.ഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എം.പിയുടെ ഡൽഹി, കോഴിക്കോട്, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ വസതിയും റെയ്ഡ് നടത്തി. എം.പിയുടെ മരുമകനായ അബ്ദുൾ റസാഖിന്റെ ഉടമസ്ഥതയിലുള്ള ശ്രീലങ്കൻ കമ്പനിയുമായുള്ള ഇടപാടിൽ കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയെന്നാണ് ആരോപണം. കമ്പനിക്കെതിരെയും എഫ്.ഐ.ആർ എടുത്തിട്ടുണ്ട്.
അന്താരാഷ്ട്രവിപണിയിൽ കിലോയ്ക്ക് ശരാശരി 400 രൂപ വിലയുള്ള ട്യൂണ മത്സ്യ കയറ്രുമതിയിൽ ജനപ്രതിനിധികളുമായി ചേർന്ന് ഒത്തുകളിച്ചുവെന്നാണ് ആരോപണം.