തിരുവനന്തപുരം: വർഗീയയ്ക്കെതിരെ പോരാടുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ സി.പി.എമ്മും ബി.ജെ.പിയും സംയുക്തമായി ആക്രമിക്കുന്നുവെന്ന് മുൻ മന്ത്രി വി.എസ്.ശിവകുമാർ. ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെക്രട്ടേറിയറ്ര് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനാശില്പി ഡോ.ബി.ആർ.അംബേദ്ക്കറെയും ഇന്ത്യൻ ഭരണഘടനയെയും അവഹേളിക്കുന്ന എൽ.ഡി.എഫ് സർക്കാരിന്റെയും സി.പി.എമ്മിന്റെയും തെറ്റായ നയങ്ങൾക്കെതിരെയായിരുന്നു ധർണ.ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പേരൂർക്കട രവി അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി കടകംപ്പള്ളി ഹരിദാസ്, ജില്ലാ സെക്രട്ടറി തിരുപുറം മനേഷ്കർ, ഭാരവാഹികളായ ജയപ്രകാശ്,വിജയകുമാർ,ജയകുമാർ, പേക്കാമൂല മോഹനൻ, കരമന വിജയൻ,വേളി ശിവൻ തുടങ്ങിയവർ സംസാരിച്ചു.