തിരുവനന്തപുരം: കേരള സർക്കാരിന്റെ ഹിന്ദു വിരുദ്ധ നിലപാടുകൾക്കും ന്യൂനപക്ഷ പ്രീണന നയങ്ങൾക്കുമെതിരെ ഹിന്ദു ഐക്യവേദിയും സാമൂഹ്യ നീതി കർമ്മ സമിതിയും സംയുക്തമായി നടത്തിയ സെക്രട്ടേറിയറ്റ് ധർണ ഹരിജൻ സമാജം സംസ്ഥാന രക്ഷാധികാരി പദ്മശ്രീ ആചാര്യ കുഞ്ഞോൽ മാഷ് ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി.ശിവൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന വക്താവ് ഇ.എസ്.ബിജു, കെ.പി.എം.എസ് സമിതിയംഗം എൻ.കെ നീലകണ്ഠൻ മാസ്റ്റർ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി കെ.പ്രഭാകരൻ സ്വാഗതം പറഞ്ഞു.