തിരുവനന്തപുരം:ടൂൺസ് അക്കാഡമി, മലയാള സിനി ടെക്നീഷ്യൻ അസോസിയേഷൻ,ഡി.എഫ്.എഫ്.കെ സംയുക്തമായി സംഘടിപ്പിച്ച 'സിനിമയിലെ വിഷ്വൽ ഇഫക്ട്' എന്ന സെമിനാർ ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാനും നടനുമായ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു.വിഷ്വൽ ഇഫക്ട്സ് സൂപ്പർവൈസർ സുരേഷ് കോണ്ടറെഡ്ഡി, എം.എ.സി.ടി.എ സൗണ്ട് എൻജിനീയർ ഹരികുമാർ എൻ, ഡി.എഫ്.എഫ്.കെ ജനറൽ സെക്രട്ടറി വിജു വർമ്മ, ടൂൺസ് അക്കാഡമി എക്സി.ഡയറക്ടർ ആർ.ശശികുമാർ തുടങ്ങിയവർ പങ്കെടുത്തു.