petrol

മുംബയ്: മഹാരാഷ്ട്രയിൽ പെട്രോളിന് അഞ്ചും ഡീസലിന് മൂന്നും രൂപ കുറയ്ക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇന്നു മുതൽ പെട്രോൾ ലിറ്ററിന് 106, ​ഡീസൽ 94 രൂപ നിരക്കിൽ ലഭിക്കും. കേന്ദ്ര സർക്കാർ ഇന്ധനവില കുറച്ചതിന്റെ ഭാഗമായി മേയിൽ എക്‌‌സൈസ് തീരുവ കുറച്ചെങ്കിലും സംസ്ഥാനനികുതി കുറച്ചിരുന്നില്ല. ഇന്ധനവില കുറയ്ക്കുന്നത് വഴി സംസ്ഥാനത്തിന് ഒരു വർഷം നഷ്ടമാവുന്നത് 6000 കോടി രൂപയാണെങ്കിലും ജനങ്ങൾക്ക് ആശ്വാസമാവുമെന്നും പണപ്പെരുപ്പനിരക്ക് കുറയ്ക്കാൻ സഹായകമാകുമെന്നും മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ പറഞ്ഞു.