mk-stalin

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്രാലിനെ കൊവി‌ഡ് ബാധയെ തുടർന്ന് ചെന്നെയിലെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു ദിവസം മുമ്പാണ് കൊവിഡ് സ്ഥീരികരിച്ചത്. വീട്ടിൽ നിരീക്ഷണത്തിൽ തുടരവേ പരിശോധനകൾക്കായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊവിഡ്ബാധിതനാണെന്ന് ചൊവ്വാഴ്ച ട്വിറ്ററിലൂടെ അദ്ദേഹം അറിയിച്ചിരുന്നു. കൂടാതെ മാസ്ക്ക് വയ്ക്കണമെന്നും അഭ്യർത്ഥിച്ചു. കഴിഞ്ഞ കുറച്ചുനാളുകളായി മാസ്ക്കില്ലാതെയാണ് പല ചടങ്ങുകളിലും അദ്ദേഹം പങ്കെടുത്തത്.