
കൊൽക്കത്ത: ഡാർജിലിംഗിലെ ചെറിയൊരു സ്റ്റാളിൽ മൊമോസ് തയ്യാറാക്കുന്ന തിരക്കിലായിരുന്നു ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. മൂന്നു ദിവസത്തെ സന്ദർശനത്തിനായി ഡാർജിലിംഗിലെത്തിയ അവർ പ്രഭാത നടത്തത്തിനിടെ കൈപ്പുണ്യം പരീക്ഷിക്കാൻ സ്റ്റാളിലെത്തിയതിന്റെ വീഡിയോയും ചിത്രങ്ങളും മമത തന്നെയാണ് ഫേസ്ബുക്കിലും ട്വിറ്ററിലും പങ്കു വച്ചത്. അതീവശ്രദ്ധയോടെ വിദഗ്ദ്ധമായി മോമോസിനായി മാവ് പരത്തുന്നതും സ്റ്രഫ് ചെയ്യുന്നതുമെല്ലാം വീഡിയോയിലുണ്ട്. ചൊവ്വാഴ്ച മമതാ പാനിപ്പൂരി ഉണ്ടാക്കുന്ന വീഡിയോയും വൈറലായിരുന്നു. സന്ദർശനങ്ങൾക്കിടെയുള്ള മമതയുടെ പാചകപരീക്ഷണങ്ങൾ ഇതിനു മുമ്പും ജനശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.