draupathy

ന്യൂഡൽഹി: എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാ‌ർത്ഥി ദ്രൗപദി മുർമുവിന് ഝാർഖണ്ഡ് മുക്തി മോർച്ചയുടെ(ജെ.എം.എം)​ പിന്തുണ. കോൺഗ്രസ് പിന്തുണയോടു കൂടി ഹേമന്ദ് സോറയുടെ നേതൃത്വത്തിൽ ഝാർഖണ്ഡിൽ അധികാരത്തിൽ തുടരുന്ന പാർട്ടിയാണ് ജെ.എം.എം.കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് ജെ.എം.എമ്മിന്റെ തീരുമാനം. മുഖ്യമന്ത്രി ഹേമന്ദ് സോറൻ,​ഝാർഖണ്ഡ് എക്സിക്യൂട്ടീവ് പ്രസിഡന്റ് ഷിബു സോറൻ എന്നിവരുമായി ഝാർഖണ്ഡ് സന്ദർശനത്തിനിടെ ദ്രൗപദി മുർമുവും ബി.ജെ.പി നേതാക്കളും കൂടിക്കാഴ്ച നടത്തിയിരുന്നു. ഒഡീഷയിലെയും ഝാർഖണ്ഡിലെയും കാണപ്പെടുന്ന സാന്താൾ ഗോത്രവർഗ്ഗത്തിൽപ്പെട്ട ദലിത് നേതാക്കളാണ് മുർമുവും സോറനും.മുൻ ഒഡീഷ ഗവർണറായിരുന്നു ദ്രൗപദി മുർമു.