
കൊച്ചി: പിയാജിയോയുടെ പുത്തൻ മോഡലാണ് എൻ.എക്സ്.ടി പ്ളസ്. കിലോയ്ക്ക് 50 കിലോമീറ്റർ മൈലേജാണ് സി.എൻ.ജി പതിപ്പിന്റെ വാഗ്‌ദാനം. ശ്രേണിയിൽ തന്നെ ആദ്യമായ ട്യൂബില്ലാത്ത ടയറുകളും മികവാണ്.
ആകർഷക ഭംഗിയോടെയാണ് പുതുപുത്തൻ എൻ.എക്സ്.ടി പ്ളസിനെ പിയാജിയോ ഒരുക്കിയിട്ടുള്ളത്. ദുർഘടമായ റോഡുകളിലും അനായാസം കൈകാര്യം ചെയ്യാവുന്ന വിധമാണ് നിർമ്മാണം. 3-വാൽവ് എൻജിൻ ഉയർന്ന പിക്കപ്പിനൊപ്പം ആയാസരഹിത ഡ്രൈവിംഗും സാദ്ധ്യമാക്കുമെന്ന് കമ്പനി പറയുന്നു.
വിശാലമാണ് അകത്തളം. ഏത് പ്രായക്കാർക്കും അനായാസം അകത്തേക്ക് കയറാനും ഇറങ്ങാനും കഴിയുംവിധം ഡോറും സജ്ജീകരിച്ചിരിക്കുന്നു. പുറംമോടിയിൽ ഹെഡ്‌ലാമ്പുകൾക്ക് കവറിംഗ് കാണാം. ബീജ് നിറത്തിലാണ് ഡാഷ്ബോർഡ്. സീറ്റുകൾക്ക് ഡ്യുവൽടോൺ നൽകിയിട്ടുണ്ട്.
പെട്രോൾ, സി.എൻ.ജി., ഡീസൽ, എൽ.പി.ജി., ഇലക്‌ട്രിക് ശ്രേണികളിൽ രാജ്യത്തെ ഏറ്റവും മികച്ച മൈലേജും എൻ.എക്സ്.ടി പ്ളസ് അവകാശപ്പെടുന്നു. സി.എൻ.ജി പതിപ്പിന് എക്‌സ്‌ഷോറൂം വില ₹2.35 ലക്ഷം.