തിരുവനന്തപുരം: വിലക്കയറ്റം നിയന്ത്രിക്കുക, വൈദ്യുതി ചാർജ് വർദ്ധന പിൻവലിക്കുക, പെൻഷൻ കുടിശിക വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻ (എ.കെ.ടി.എ) നാളെ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന കൂട്ട സത്യാഗ്രഹം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.എ.കെ.ടി.എ സംസ്ഥാന പ്രസിഡന്റ് കെ.സോമൻ അദ്ധ്യക്ഷത വഹിക്കും.സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, ജനറൽ സെക്രട്ടറി എൻ.സി. ബാബു തുടങ്ങിയവർ പങ്കെടുക്കും.