തിരുവനന്തപുരം: പാൽ ഉത്പന്നങ്ങൾക്കും ഭക്ഷ്യ ധാന്യങ്ങൾക്കും അഞ്ചു ശതമാനം നികുതി വർദ്ധിപ്പിച്ചതിനെതിരെ കോൺഫെഡറേഷൻ ഒഫ് ആൾ ഇന്ത്യ ട്രേഡേഴ്സ് (സി.എ.ഐ.ടി) സംസ്ഥാന കമ്മിറ്റി സി.ജി.എസ്.ടി കമ്മിഷണറേറ്റിനു മുന്നിൽ നടത്തിയ കരിദിനാചരണവും ധർണയും സി.എ.ഐ.ടി ദേശീയ സെക്രട്ടറി എസ്.എസ് മനോജ് ഉദ്ഘാടനം ചെയ്തു.സി.എ.ഐ.ടി സംസ്ഥാന പ്രസി‌ഡന്റ് പി. വെങ്കിട്ടരാമ അയ്യർ അദ്ധ്യക്ഷനായി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രക്ഷാധികാരി കമലാലയം സുകു,സി.എ.ഐ.ടി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പാപ്പനംകോട് രാജപ്പൻ,അജിത് കെ.മാർത്താണ്ഡൻ,ഫ്രാറ്റ് പ്രസി‌ഡന്റ് അഡ്വ. വേണുഗോപാൽ, സൊസൈറ്റി ഫോർ പീപ്പിൾസ് റൈറ്റ്സ് സംസ്ഥാന പ്രസിഡന്റ് ഡോ.പി.ജയദേവൻ നായർ, ഗ്രെയിൻസ് മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബി.വിജയകുമാർ,ചേംമ്പർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ ആർ. ഹരി തുടങ്ങിയവർ പങ്കെടുത്തു.