death

മദ്ധ്യപ്രദേശ്: പൂനെയിൽ നിന്ന് ഇൻ‌ഡോറിലേയ്ക്ക് പോയ മഹാരാഷ്ട്ര ബസ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ് നർമ്മദയിലേക്ക് മറിഞ്ഞ് 13 പേർ മരിച്ചു. 15 പേരെ രക്ഷപ്പെടുത്തി. മദ്ധ്യപ്രദേശിലെ ഥാർ ജില്ലയിൽ ആഗ്ര-മുംബയ് ഹൈവേയിൽ ഖാൽഘട്ട് എന്ന പ്രദേശത്ത് പാലത്തിലിടിച്ചാണ് ബസ് നർമ്മദയിലേയ്ക്ക് പതിച്ചത്. ബസിൽ 40 ഓളം യാത്രക്കാരുണ്ടായിരുന്നു. ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. അപകട കാരണം അറിവായിട്ടില്ല. മരിച്ചവരുടെ ബന്ധുക്കൾക്ക് മഹാരാഷ്ട്ര സർക്കാർ നഷ്ട പരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി.