
ന്യൂഡൽഹി: ഞായാറാഴ്ച നടന്ന നീറ്റ് പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ 8 പേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. യഥാർത്ഥ പരീക്ഷാർത്ഥിയുടെ യൂസർനെയിം,പാസ് വേർഡ്,ഫോട്ടോ എന്നിവയിൽ മാറ്റം വരുത്തിയാണ് ദില്ലി, ഹരിയാന എന്നിവിടങ്ങളിലെ പരീക്ഷാകേന്ദ്രങ്ങളിൽ ഇവർ കയറിക്കൂടിയത്. സുശീൽ രഞ്ചൻ, ബ്രിജ് മോഹൻ, പാപ്പു, ഉമാ ശങ്കർ ഗുപ്ത, നിധി, കൃഷ്ണ ശങ്കർ ജ്യോതി, സണ്ണി രഞ്ചൻ,രഘുനന്ദൻ,ജീപു ലാൽ, ഹേമേന്ദ്ര, ഭഗത് സിംഗ് എന്നിവർക്കെതിരെയാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടുള്ളത്.