
ന്യൂഡൽഹി: ജർമ്മൻ അത്യാഡംബര, ഹൈ-പെർഫോമൻസ് സ്പോർട്‌സ് കാർ നിർമ്മാതാക്കളായ പോർഷയ്ക്ക് ഇന്ത്യയിൽ മികച്ച വില്പനനേട്ടം. 2022 ജനുവരി-ജൂണിൽ മുൻവർഷത്തെ സമാനകാലത്തെ 173 യൂണിറ്റുകളിൽ നിന്ന് വില്പന 378 യൂണിറ്റുകളിലേക്ക് മെച്ചപ്പെട്ടെന്ന് കമ്പനി വ്യക്തമാക്കി. ഇരട്ടിയിലേറെയാണ് വളർച്ച.
പോർഷ ഇന്ത്യയിലെത്തിയതിന്റെ പത്താംവർഷമാണിതെന്നും കൊവിഡിലെ മാന്ദ്യത്തിൽ നിന്ന് ഹൈ-എൻഡ് കാറുകൾ നേട്ടത്തിന്റെ ട്രാക്കിലേക്ക് തിരിച്ചുകയറിയത് ആവേശം പകരുന്നുവെന്നും പോർഷ ഇന്ത്യ ബ്രാൻഡ് ഡയറക്‌ടർ മനോലീത്തോ വുജികിച്ച് പറഞ്ഞു.
കയേനും ടെയ്‌കാനും
സമ്പൂർണ ഇലക്‌ട്രിക് മോഡലായ ടെയ്‌കാന്റെ വരവും എസ്.യു.വികളോട് ഇന്ത്യക്കാർക്കുള്ള പ്രിയവും 2022ന്റെ ആദ്യപകുതിയിൽ വില്പനക്കുതിപ്പിന് നേട്ടമായെന്ന് പോർഷ കരുതുന്നു.
കമ്പനിയുടെ ഇന്ത്യയിലെ എക്കാലത്തെയും ഉയർന്ന ആദ്യ അർദ്ധവർഷ വില്പനയാണിത്. 2022 ജനുവരി-ജൂണിലെ വില്പനനേട്ടം ഇങ്ങനെ:
474
പോർഷ 2021ൽ ആകെ 474 യൂണിറ്റുകൾ ഇന്ത്യയിൽ വിറ്റഴിച്ചിരുന്നു. ഇത് എക്കാലത്തെയും ഉയർന്ന വാർഷിക വില്പനയാണ്. ഈവർഷം ആദ്യപാതിയിലെ വില്പന 2018, 2019, 2020 വർഷങ്ങളിലെ വാർഷിക വില്പനയെ മറികടന്നു.