തിരുവനന്തപുരം:മുൻമന്ത്രി കെ.ശങ്കരനാരായണപിള്ള മാതൃകയാക്കേണ്ട നേതാവായിരുന്നുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു.ശങ്കരനാരായണ പിള്ളയുടെ ഒന്നാം ചരമവാർഷികത്തിന്റെ ഭാഗമായി മുൻകാല കെ.എസ്.യു നേതൃകൂട്ടാ‌‌യ്‌മ നടത്തിയ അനുസ്‌മരണ സമ്മേളനം 'സമ്മോഹനം' പ്രസ്‌ക്ലബിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 58 വ‌ർഷത്തെ അടുത്ത ബന്ധം ഞങ്ങൾ തമ്മിലുണ്ട്. ശങ്കരനാരായണപിളള എല്ലാ വിശേഷണങ്ങൾക്കും അർഹനായിരുന്നുവെന്നും ഉമ്മൻചാണ്ടി പറഞ്ഞു. സമ്മോഹനം ചെയർമാൻ വിതുര ശശി അദ്ധ്യക്ഷത വഹിച്ചു. മുൻമന്ത്രിമാരായ എം.വിജയകുമാർ, ഡോ.നീലലോഹിതദാസ്, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, ഡോ.കെ.മോഹൻകുമാർ, പിരപ്പൻകോട് സുഭാഷ് തുടങ്ങിയവർ അനുസ്‌മരണ പ്രഭാഷണം നടത്തി.