p

തിരുവനന്തപുരം: ചെന്നൈഭാഗത്ത് റെയിൽവേട്രാക്കിൽ നിർമ്മാണജോലികൾ നടക്കുന്നതിനാൽ ആഗസ്റ്റ് മൂന്ന് വരെ ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ തിരുവനന്തപുരത്തു നിന്നുള്ള ശബരി രണ്ടേമുക്കാൽ മണിക്കൂറോളം വൈകി രാവിലെ 9.50നായിരിക്കും പുറപ്പെടുകയെന്ന് റെയിൽവേ അറിയിച്ചു.

എറണാകുളത്തു നിന്നുള്ള കൊല്ലം മെമു 26 മുതൽ ഉച്ചയ്ക്ക് 12.45ന് പകരം 1.35നായിരിക്കും പുറപ്പെടുക. കൊല്ലത്ത് വൈകിട്ട് 5.25ന് എത്തും.