hariyana-dsp

ചണ്ഡീഗഡ്: അനധികൃത പാറഖനനം നടക്കുന്നതറിഞ്ഞ് റെയ്ഡിനെത്തിയ ഹരിയാന ഡി.എസ്.പി സുരേന്ദ്ര സിംഗ് ബിഷ്‌ണോയിയെ ക്വാറി മാഫിയ ട്രക്കിടിച്ച് കൊലപ്പെടുത്തി.

ഹരിയാനയിലെ നൂഹിൽ ആരവല്ലി പ‌ർവത നിരയ്ക്കടുത്തുള്ള പഞ്ച്ഗൺ പ്രദേശത്ത് ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ യാണ് സംഭവം.പാറ കയറ്റിവന്ന വാഹനം നിറുത്താൻ അദ്ദേഹം വഴിയിൽ കയറിനിന്ന് ആംഗ്യം കാട്ടിയപ്പോൾ, വേഗതകൂട്ടി ഓടിച്ചുകയറ്റുകയായിരുന്നു. ഗൺമാനും ഡ്രൈവറും വശങ്ങളിലേക്ക് ഒഴിഞ്ഞു മാറിയതിനാൽ രക്ഷപ്പെട്ടു. ട്രക്ക് ഡ്രൈവർ കടന്നുകളഞ്ഞു. ഡി.എസ്.പി തൽക്ഷണം മരിച്ചു. സുരേന്ദ്ര സിംഗിന്റെ കുടുംബത്തിന് മുഖ്യമന്ത്രി മനോഹർ ഖട്ടർ ഒരു കോടി രൂപ സാമ്പത്തിക സഹായംപ്രഖ്യാപിച്ചു. ആശ്രിതർക്ക് ജോലിയും ഉറപ്പ് നൽകി. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായി 1994ൽ സർവീസിൽ പ്രവേശിച്ച സുരേന്ദ്രസിംഗ് ഹരിയാന പൊലീസിലെ മികച്ച ഓഫീസറായിരുന്നു. കുറ്റവാളികളെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. അനധികൃത ഖനനം ഹരിയാനയിൽ വ്യാപകമാണ്.

.