
തിരുവനന്തപുരം:പ്രമുഖ ജർമൻ നിർമ്മിത ഒൗഡി കാറുകളുടെ പ്രദർശനം 20ന് തിരുവനന്തപുരം കവടിയാറുള്ള സായ് ട്രിവാൻഡ്രം ഗോൾഫ് ക്ളബ്ബിൽ നടക്കും. ഔഡിയുടെ ഏറ്റവും പുതിയ മോഡലുകളായ A6 ഉം Q7 നുമാണ് ആദ്യമായി പ്രദർശനത്തിനെത്തുന്നത്. രാവിലെ 10 മുതൽ വൈകിട്ട് 6 വരെയാണ് പ്രദർശനസമയം.ഒൗഡി കാറുകളുടെ കേരളത്തിലെ പുതിയ വിതരണക്കാരായ പി.പി.എസ് മോട്ടോഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് ഈ സുവർണാവസരം തിരുവനന്തപുരം നിവാസികൾക്ക് ഒരുക്കിയിരിക്കുന്നത്. പ്രത്യേക ഫിനാൻസ് സ്കീമുകളും ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ :9249412345.