service-tax

ന്യൂഡൽഹി : ഹോട്ടലുകളിലെ ഭക്ഷണ ബില്ലുകളിൽ സർവീസ് ചാർജ് ഈടാക്കുന്നത് വിലക്കിക്കൊണ്ടുള്ള മാർഗ്ഗനിർദ്ദേശം ‌ഡൽഹി ഹൈക്കോടതി താത്കാലികമായി നിറുത്തിവച്ചു. സർവീസ് ചാർജ് നിരോധിച്ചുകൊണ്ട് ജൂലായ് നാലിന് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശത്തിനെതിരെ നാഷണൽ റെസ്റ്റോറന്റ് അസോസിയേഷൻ ഒഫ് ഇന്ത്യയാണ് പെറ്റീഷൻ ഫയൽ ചെയ്തത്. ഹോട്ടലിൽ ഇരുന്ന് കഴിക്കുമ്പോൾ മാത്രമാണ് സർവീസ് ചാർജ് ബാധകമെന്നും അല്ലെങ്കിൽ ഹോട്ടലിൽ കയറാതിരിക്കുകയാവും നല്ലതെന്നും ജസ്റ്റിസ് യശ്വന്ത് വർമ്മ പറഞ്ഞു. സർവീസ് ചാർജ് ഈടാക്കുന്നത് 80 വർഷത്തിലേറെയുള്ള ഹോസ്പിറ്റാലിറ്റി വ്യവസായത്തിന്റെ സമ്പ്രദായമാണെന്നും അതൊഴിവാക്കാൻ നിലവിൽ നിയമങ്ങളൊന്നുമില്ലെന്നും എൻ.ആർ.എ.ഐ വാദിച്ചു.