തിരുവനന്തപുരം: തയ്യൽ തൊഴിലാളികൾക്കുള്ള പെൻഷനടക്കമുള്ള ആനുകൂല്യങ്ങൾ സർക്കാരിന്റെ ഔദാര്യമല്ല അവകാശമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഓൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻ വിവിധ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു സതീശൻ. നൂറോളം പ്രവർത്തകർ ഒരേ നിറത്തിലുള്ള സാരിയണിഞ്ഞ് പ്രതിഷേധത്തിൽ പങ്കെടുത്തത് കൗതുകമുണർത്തി. എ.കെ.ടി.എ സംസ്ഥാന പ്രസിഡന്റ് കെ.എസ്. സോമൻ അദ്ധ്യക്ഷത വഹിച്ചു.ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ എ.കെ.ടി.എ സംസ്ഥാന സെക്രട്ടറി എൻ.സി ബാബു,​ സംസ്ഥാന ഭാരവാഹികളായ എം.കെ പ്രകാശൻ,​ജി.സജീവൻ,​കെ. മാനുക്കുട്ടൻ,​ഉഷകുമാരി,​ കെ.എൻ ചന്ദ്രൻ,​ എ.എസ് കുട്ടപ്പൻ തുടങ്ങിയവർ സംസാരിച്ചു.ജില്ലാ ഭാരവാഹികളായ രാധാവിജയൻ,​ കെ.പി. രവീന്ദ്രൻ ,​വി.ആർ അനിൽക്കുമാർ,​ എം.വിജയകുമാരി,​ വിജയകുമാരൻ നായർ,​ ഷീലജഗജീവ് ,​ ലേഖാറാണി,​ വി.സതീഷ് കുമാർ,​ജി.വിജയൻ,​ ലതിക എന്നിവർ നേതൃത്വം നൽകി.