തിരുവനന്തപുരം:ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരളയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന നിയമ സഹായ അതോറിട്ടി നടത്തുന്ന നിയമ സഹായ ക്ലിനിക് 24ന് രാവിലെ 11ന് സായിഗ്രാമം സായി ഗണേഷ് ഹാളിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്.പഞ്ചാപകേശൻ വിശിഷ്‌ടാതിഥിയാകുന്ന പരിപാടിയിൽ ഡി.എൽ.എസ്.എ ചെയർമാനും ജില്ലാ ജഡ്‌ജുമായ പി.വി. ബാലകൃഷ്‌ണൻ,സെക്രട്ടറിയും സബ് ജഡ്ജുമായ കെ.വിദ്യാധരൻ, ആറ്റിങ്ങൽ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി ചെയ‌ർമാനും കുടുംബ കോടതി ജഡ്‌ജുമായ എസ്.സുരേഷ്‌കുമാർ, ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്ര് കേരള ചെയർമാൻ ജസ്റ്റിസ്. എ.ലക്ഷ്മിക്കുട്ടി, ട്രസ്റ്ര് ഫൗണ്ടറും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ കെ.എൻ ആനന്ദകുമാർ എന്നിവർ പങ്കെടുക്കും.