burned-car

ബംഗളൂരു: സോണിയ ഗാന്ധിയെ ഇ.ഡി ചോദ്യംചെയുന്നതിൽ പ്രതിഷേധിച്ച് ബംഗളൂരുവിൽ ശാന്തിനഗറിൽ ഇ.ഡി ഓഫീസിനു സമീപം കാറുകൾ കത്തിച്ച് കോൺഗ്രസ് പ്രവർത്തകർ. ഒരു സ്ത്രീ അടങ്ങുന്ന സംഘം പാർട്ടി കൊടികളും മുദ്രാവാക്യങ്ങളുമായി എത്തിയാണ് സംഘർഷാവസ്ഥ സൃഷ്ടിച്ചതും നിറുത്തിയിട്ടിരുന്ന കാർ കത്തിച്ചതും. ബൈക്കിലെത്തിയ രണ്ടംഗ സംഘം മറ്റൊരു കാറും കത്തിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് കത്തിച്ചവരെയും കാറിന്റെ ഉടമകളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇന്നലെ മൂന്നു മണിക്കൂറാണ് സോണിയയെ ചോദ്യം ചെയ്തത്. കേന്ദ്രസർക്കാർ വേട്ടയാടുന്നു എന്ന് ചൂണ്ടിക്കാട്ടി രാജ്യവ്യാപകമായി പ്രതിഷേധിക്കുകയാണ് കോൺഗ്രസ്.