gautam-adani

കൊച്ചി: ബ്ളൂംബെർഗിന്റെ ലോക സമ്പന്ന പട്ടികയിൽ ഇന്ത്യയുടെ ഗൗതം അദാനിക്ക് മുന്നിലുള്ളത് ഇനി മൂന്നേ മൂന്നുപേർ മാത്രം. ഇന്നലെ 179 കോടി ഡോളറിന്റെ (14,320 കോടി രൂപ)​ വർദ്ധനയുമായി അദാനിയുടെ ആസ്‌തി 11,​300 കോടി ഡോളറിൽ (9.04 ലക്ഷം കോടി രൂപ)​ എത്തിയതോടെ നാലാംസ്ഥാനവും കൂടെപ്പോന്നു.

മൈക്രോസോഫ്‌റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ് 11,​200 കോടി ഡോളർ ആസ്തിയുമായി അഞ്ചാംസ്ഥാനത്തായി. അദാനി ഗ്രൂപ്പ് ചെയർമാനായ ഗൗതം അദാനിക്ക് മുമ്പിൽ ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും സമ്പന്നനെന്ന പട്ടം അടിയറവുവച്ച റിലയൻസ് ഇൻഡസ്‌ട്രീസ് ചെയർമാൻ മുകേഷ് അംബാനി ബ്ളൂംബെർഗ് പട്ടികയിൽ 11-ാംസ്ഥാനത്താണ്; ആസ്‌തി 8,​800 കോടി ഡോളർ.

സമ്പന്നലോകം

ലോകത്തെ ഏറ്റവും സമ്പന്നരായ അഞ്ചുപേരും ആസ്‌തിയും:

1. എലോൺ മസ്‌ക് (ടെസ്‌ല)​ : $24,​200 കോടി

2. ജെഫ് ബെസോസ് (ആമസോൺ)​ : $14,​800 കോടി

3. ബെർണാഡ് അർണോ (എൽ.വി.എം.എച്ച്)​ : $13,​700 കോടി

4. ഗൗതം അദാനി (അദാനി ഗ്രൂപ്പ്)​ : $11,​300 കോടി

5. ബിൽ ഗേറ്റ്‌സ് (മൈക്രോസോഫ്‌റ്റ്)​ : $11,​200 കോടി

430. എം.എ.യൂസഫലി (ലുലു ഗ്രൂപ്പ്)​ : $553 കോടി*

(*പട്ടികയിലെ ഏക മലയാളി 430-ാം സ്ഥാനത്തുള്ള എം.എ.യൂസഫലിയാണ്. ** ഒരു ഡോളർ = ₹80.00 പ്രകാരം)​