godrej

കൊച്ചി: ഇന്ത്യയിലെ ആദ്യ റെഡി ടു മിക്‌സ് ബോഡിവാഷ് എന്ന പെരുമയോടെ ഗോദ്‌റെജ് കൺസ്യൂമർ പ്രോഡക്‌ട്‌സിന്റെ മാജിക് ബോഡിവാഷ് വിപണിയിൽ. സാഷെ പായ്ക്കിന് 45 രൂപ എന്നനിലയിൽ സോപ്പിന്റെ വിലയ്ക്കാണ് ഉത്‌പന്നം അവതരിപ്പിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി.

പ്ളാസ്‌‌റ്റിക് ഉപയോഗം പരമാവധി കുറച്ചും നാമമാത്ര വൈദ്യുതി ഉപയോഗിച്ചുമാണ് പായ്ക്കിംഗ് എന്ന പ്രത്യേകതയുമുണ്ട്. ഉത്‌പന്ന പ്രചാരണത്തിനായി മൂന്നുവർഷത്തിനകം ഗോദ്‌റെജ് 100 കോടി രൂപ ചെലവഴിക്കും. ബോളിവുഡ് താരം ഷാരൂഖ് ഖാനാണ് ബ്രാൻഡ് അംബാസഡർ.

സാഷെയും ബോട്ടിലും ഉൾപ്പെട്ട 65 രൂപയുടെ കോംബോ പായ്‌ക്കുമുണ്ട്. ലാവൻഡർ,​ ഹണി ജാസ്‌മിൻ വേരിയന്റുകളുണ്ട്. ഒരു സാഷെ പായ്‌ക്കിൽ നിന്ന് 200 എം.എൽ ഗോദ്‌റെജ് മാജിക് ബോഡിവാഷ് തയ്യാറാക്കാം. ബോട്ടിലിൽ വെള്ളമെടുത്ത് സാഷെ പായ്ക്കിലെ ജെൽ ചേർത്ത് രണ്ടു മിനിട്ട് കുലുക്കിയാണ് തയ്യാറാക്കേണ്ടത്.