flag

ഡൽഹി : ഹിമാചൽ പ്രദേശിന്റെ അതി‌ർത്തി പ്രദേശങ്ങളിൽ ത്രിവർണ്ണ പതാക ഉയർത്തി ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസ്. ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെയും ഹർ ഖർ തിരംഗ ക്യാമ്പയിനിനെ ജനകീയമാക്കുന്നതിന്റെ ഭാഗമായി ആയിരുന്നു പതാക ഉയർത്തൽ. 75-ാം സ്വാതന്ത്വ്രദിനാഘോഷങ്ങളുടെ ഭാഗമായി സാംസ്കാരിക മന്ത്രാലയം കൊണ്ടുവന്ന കാമ്പെയിൻ ആണ് ഹർ ഖർ തിരംഗ. ഓഗസ്റ്റ് 13 മുതൽ 15വരെയുള്ള ദിവസങ്ങളിൽ വീടുകളിൽ ദേശീയ പതാക ഉയ‌‌ർത്താൻ ഇന്ത്യയിലെ ജനങ്ങളെ പ്രചോദിപ്പിക്കുക എന്നതാണ് ഹർ ഖർ തിരംഗയുടെ ലക്ഷ്യം. അതുവഴി ഇന്ത്യയൊട്ടാകെ രാജ്യസ്നേഹത്തിന്റ പുതിയ മാതൃക വളർത്താൻ കഴിയുമെന്നും കരുതുന്നു. വ്യാഴാഴ്ച ഉത്തരാഖണ്ഡിലും ഇതേ മാത‌ൃകയിൽ പതാക ഉയർത്തിയിരുന്നു.