തിരുവനന്തപുരം: തിരുമല അബ്രഹാം മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ ശതാബ്ദി ആഘോഷം നാളെ നടക്കും. വൈകിട്ട് 4ന് സ്കൂൾ അങ്കണത്തിൽ നടക്കുന്ന പരിപാടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും.കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ,വാർഡ് കൗൺസിലർ കെ.അനിൽ കുമാർ,​ഡി.ഇ.ഒ സുരേഷ് ബാബു.ആർ.എസ്,​പുത്തൻകട വിജയൻ തുടങ്ങിയവർ പങ്കെടുക്കും.