delhi-building-collapse

ന്യൂ‌ഡൽഹി: ഡൽഹി മുസ്തഫാബാദിൽ മൂന്നുനില കെട്ടിടം തകർന്ന് ഒരാൾ മരിച്ചു. ഒരു കുടുംബത്തിലെ 6 പേർക്ക് പരിക്കേറ്റു. ഇന്നലെ പുലർച്ചെ 5നാണ് സംഭവം. സുലൈമാന്റെ മകനായ സൂഫിയാനാണ് (20) മരിച്ചത്. സുലൈമാൻ,​ ഭാര്യ ശബ്നം,​ മക്കളായ ശബ്നൂർ,​ ലാബിയ,​ഫൈസൻ,​ അർഷിയാൽ എന്നിവർക്കാണ് പരിക്കേറ്റത്. സൂഫിയാനെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് വലിച്ചെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.