up-bus-accident

ന്യൂഡൽഹി: ഉത്തർപ്രദേശിലെ പൂർവാഞ്ചൽ എക്സ്‌പ്രസ്‌വേയിൽ നാരായൺപൂരിന് സമീപം നിറുത്തി ഇട്ടിരുന്ന ബസിനു പിന്നിൽ മറ്റൊരു ബസിടിച്ച് 12കാരൻ ഉൾപ്പെടെ എട്ടുപേർ മരിച്ചു. 17 ഓളം പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലർച്ചെ 4.30 ഓടെ ബീഹാറിൽ നിന്ന് ഡൽഹിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസുകളാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവർ ദുഃഖം രേഖപ്പെടുത്തി.