തിരുവനന്തപുരം:വിദ്യാഭ്യാസ മേഖലയിൽ അടിയന്തരമായി നടപ്പിലാക്കേണ്ട 60 ഇന നിർദ്ദേശങ്ങളടങ്ങിയ അവകാശ പത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ജോബിൻ ജോസ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി ഗോകുൽ ഗോപിനാഥ്,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ശില്പ എസ്.കെ., ആർ.ആർ. അനന്തു, മഞ്ജു, കേരള സർവകലാശാല ജനറൽ സെക്രട്ടറി നസീം തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാനത്തെ മുഴുവൻ ജില്ലാ കേന്ദ്രങ്ങളിലും എസ്.എഫ്.ഐ മാർച്ച് സംഘടിപ്പിച്ചു.