sreekanteswaram

തിരുവനന്തപുരം: ശ്രീകണ്‌ഠേശ്വരം ദുർഗാദേവി ക്ഷേത്രത്തിൽ ആരോഗ്യ സംരക്ഷണത്തിനും സൗഭാഗ്യ ലബ്‌ധിക്കുമായി മാവ് വിളക്കുകൾ കത്തിച്ചു.തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപനാണ് വിളക്കുതെളിച്ച് ഉദ്ഘാടനം ചെയ്‌തത്. ക്ഷേത്ര ചെയർമാൻ എസ്.പരശുരാമൻ അനന്തഗോപനെ പൊന്നാടയണിയിച്ച് ആദരിച്ചു. ഹരി സ്വാമി,ഗോപാലകൃഷ്‌ണ ശർമ്മ,മറ്റ് ക്ഷേത്ര ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. അരിമാവും ശർക്കരയും ചേർത്തുണ്ടാക്കുന്ന മാവ് വിളക്ക് സർവ ഐശ്വര്യങ്ങൾക്കുമായി കർക്കടക മാസത്തിലെ എല്ലാ ചൊവ്വ,വെള്ളി ദിനങ്ങളിലും രാവിലെ 7 മുതൽ 9 വരെയാണ് കത്തിക്കുന്നത്.വൈകിട്ട് 4ന് പെൺകുട്ടികളെയും മുതിർന്ന സ്ത്രീകളെയും പങ്കെടുപ്പിച്ച് ക്ഷേത്രത്തിൽ കോലാട്ടം കളി സംഘടിപ്പിച്ചു. 6ന് അ‌ഞ്ജന പ്രജിത്തിന്റെ നേതൃത്വത്തിൽ സംഗീതാർച്ചനയും നടന്നു.