തിരുവനന്തപുരം: ജയൻ സാംസ്കാരിക വേദിയുടെ പ്രഥമ രാഗമാലിക ചലച്ചിത്ര ദൃശ്യമാദ്ധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.ജനപ്രിയ ചിത്രമായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടൻ ഇന്ദ്രൻസ് (ഹോം),നടി അന്ന ബെൻ (സാറാസ്), മികച്ച സംവിധായകൻ ജൂഡ് ആന്റണി (സാറാസ്), നിർമ്മാതാവ് ജോബി പി.സാം (ജിബൂട്ടി), മികച്ച സംഗീത സംവിധായകൻ ദീപക് ദേവ് (ജിബൂട്ടി) എന്നിവരാണ് മറ്റ് പുരസ്‌കാര ജേതാക്കൾ. അവാർഡുകൾ 30ന് വൈകിട്ട് 4ന് അയ്യങ്കാളി ഹാളിൽ വിതരണം ചെയ്യും.സംഘടനയുടെ രക്ഷാധികാരിയും കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി,പൂയം തിരുനാൾ ഗൗരി പാർവതി ബായി തുടങ്ങിയവർ പങ്കെടുക്കും.