
ലക്നൗ: ഉത്തർപ്രദേശിൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 18 പേർ ഇടിമിന്നലേറ്റ് മരിച്ചു. തിങ്കളാഴ്ച്ചയും ചൊവ്വാഴ്ച്ചയമായി കൗശമ്പി, പ്രയാഗ് രാജ്, ഗാസിപൂർ, ബദോഹി എന്നിവിടങ്ങളിലാണ് മരണം രേഖപ്പെടുത്തിയത്. മരണങ്ങളിൽ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നാലു ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു.