partha-chatterjee

കൊൽക്കത്ത: 24 സൗത്ത് പർഗാനയിലുള്ള പാർത്ഥ ചാറ്റർജിയുടെ വസതിയിൽ മോഷണം നടന്നതായി റിപ്പോർട്ടുകൾ. ബുധനാഴ്ച പാർത്ഥ ചാറ്റർജിയുടെ വസതിയിൽ കടന്ന കള്ളന്മാർ വലിയ ബാഗുകളിൽ വിലപിടിപ്പുള്ള പലതും കടത്തിക്കൊണ്ടുപോയതായി അയൽവാസികൾ പറഞ്ഞു. വാതിലിന്റെ പൂട്ട് കുത്തിത്തുറന്നാണ് കള്ളന്മാർ വീട്ടിൽക്കയറിയത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പാർത്ഥ ചാറ്റർജിയുടെ സഹായി അർപ്പിത മുഖർജിയുടെ രണ്ടാമത്തെ ഫ്ളാറ്രിൽ നിന്ന് 28 കോടി രൂപയും 5 കിലോഗ്രാം സ്വർണ്ണവും റെയ്ഡിൽ കണ്ടെത്തിയ ദിവസമായിരുന്നു മോഷണമെന്നതിനാൽ പ്രദേശവാസികൾ കരുതിയത് ഇ.ഡിയുടെ റെയ്ഡ് നടക്കുകയാണെന്നാണ്.