dosa-appam-batter

തിരുവനന്തപുരം: നിർമ്മാണ വസ്‌തുക്കളുടെ വില കൂടിയ സാഹചര്യത്തിൽ ദോശ, അപ്പം മാവിന് വില ആഗസ്റ്റ് ഒന്ന് മുതൽ വർദ്ധിപ്പിക്കുമെന്ന് ഓൾ കേരള ബാറ്റർ മാനുഫാക്ചേഴ്സ് അസോസിയേഷൻ പത്രസമ്മേളനത്തിൽ അറിയിച്ചു. അരി, ഉഴുന്ന് എന്നിവയുടെ വിലക്കയറ്റവും ഇന്ധനവില വർദ്ധനവും കാരണം വ്യവസായങ്ങൾ അടച്ചുപൂട്ടലിന്റെ വക്കിലാണെന്നും അസോസിയേഷൻ ഭാരവാഹികളായ രാമകൃഷ്ണൻ അയ്യർ, അനി, മോഹനകുമാർ എന്നിവർ പറഞ്ഞു.