nihar-thackarey
NIHAR THACKAREY

മുംബെയ്: മഹാരാഷ്ട്ര മുൻമുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ സഹോദരപുത്രൻ നിഹാർ താക്കറെ വിമതസേനാ നേതാവും മുഖ്യമന്ത്രിയുമായ ഏക്‌നാഥ് ഷിൻഡെയെ നേരിൽക്കണ്ട് പിന്തുണ വാഗ്ദാനം ചെയ്തു. ശിവസേനാ വിമതനേതാവ് ഷിൻഡെയ്ക്കെതിരെ പോരാടുന്ന ഉദ്ധവ് താക്കറെയ്ക്ക് അനന്തരവന്റെ നീക്കം തിരിച്ചടിയാണ്. ബാൽ താക്കറെയുടെ മൂത്തമകൻ, 1996ൽ വാഹനാപകടത്തിൽ മരണമടഞ്ഞ ബിന്ദു മാധവ് താക്കറെയുടെ മകനായ നിഹാർ താക്കറെ ഇതുവരെ രാഷ്ട്രീയത്തിൽ ഇറങ്ങിയിട്ടില്ല.